
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ എത്തുമെന്ന് റിപ്പോർട്ട്. ജയകുമാർ ഉൾപ്പെടെ അഞ്ചുപേരുകളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ദേവസ്വം മന്ത്രിക്ക് നൽകിയത്. പട്ടികയിൽനിന്ന് ആരെ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം മന്ത്രി വാസവന് തീരുമാനിക്കാമെന്നും പാർട്ടി നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെ വെള്ളിയാഴ്ച രാത്രി വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ ആശയവിനിമയം നടത്തി. ഈ ചർച്ചയിലാണ് അന്തിമതീരുമാനമായത്.
ശബരിമല സ്പെഷ്യൽ ഓഫീസറും മുൻ ദേവസ്വം കമ്മിഷണറുമാണ് ജയകുമാർ. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിശ്ചയിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് സൂചന. ഈ മാസം പതിനഞ്ചിന് അദ്ദേഹം ചുമതലയേൽക്കുമെന്നും സൂചനയുണ്ട്. സ്വർണപ്പാളി വിവാദമടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടർഭരണം നൽകേണ്ടതില്ല എന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു.











